എഴുത്തുകാരി പി എം. ശ്രീദേവി പിള്ളയാതിരി അമ്മ അന്തരിച്ചു

പയ്യന്നൂർ :കാങ്കോൽ കളരിക്ക് സമീപത്തെ പരേതനായ ആർ . ശങ്കരനാരായണൻ്റെ (റിട്ട. ഡിഫൻസ് അക്കൗണ്ടൻ്റ്) ഭാര്യ പി. എം. ശ്രീദേവി പിള്ളയാതിരി അമ്മ (85) അന്തരിച്ചു. മക്കൾ: പി.എം ശശികല, പി.എം സനൽകുമാർ, പി.എം ശ്യാംകുമാർ. മരുമക്കൾ:ജ്യോതി, സിനി,പരേതനായ പത്മനാഭൻ.
നിറഭേദങ്ങൾ എന്ന നോവലും, കണികൊന്ന എന്ന കവിതയും രചിച്ചിട്ടുണ്ട്. കണികൊന്ന എന്ന കവിതക്ക് റേഡിയോഏഷ്യയുടെ അവാർഡ് ലഭിച്ചിട്ടുണ്ട്. 29-ന് ചൊവ്വാഴ്ചരാവിലെ 7 മണി മുതൽ 8.30 വരെ കാങ്കോലിലുള്ള വസതിയിൽ പൊതുദർശനത്തിന് ശേഷം സംസ്കാരം രാവിലെ 9.30 ന് കണ്ടങ്കാളി സമുദായ ശ്മശാനത്തിൽ .