നീലേശ്വരംഅഴിമുഖത്ത് തോണികൾ കൂട്ടിയിടിച്ച് മത്സ്യ തൊഴിലാളി മരിച്ചു
നീലേശ്വരം :
തൈക്കടപ്പുറം അഴീത്തല
അഴിമുഖത്ത് തോ
ണികൾ കൂട്ടിയിടിച്ച് മത്സ്യതൊഴിലാളി മരിച്ചു. കാഞ്ഞങ്ങാട്
പുഞ്ചാവി കടപ്പുറത്തെ
ഹരിദാസൻ (52) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ
മരക്കാപ്പ് കടപ്പുറത്തിന് അഞ്ച്കിലോമീറ്റർ അകലെ
ശക്തമായ തിരയിൽപ്പെട്ട് തോണികൾ തമ്മിൽ കൂട്ടി ഇടിച്ചാണ്അപകടം.പരിക്കേറ്റ ഹരിദാസിനെ മത്സ്യ തൊഴിലാളികളും നാട്ടുകാരും ചേർന്ന് ഉടൻ
ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഭാര്യ. സത്യവതി. മക്കൾ: അർജുൻ, അരുൺ, ആദർശ്. വിവരമറിഞ്ഞ് തൃക്കരിപ്പൂർതീരദേശ സ്റ്റേഷനിൽ നിന്നും തീരദേശസേന സ്ഥലത്തെത്തിയിരുന്നു. തുടർന്ന് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.
