July 8, 2025

ഒമാനിൽ വാഹനാപകടം: കണ്ണൂർ സ്വദേശിനായ നാലുവയസ്സുകാരിക്ക് ദാരുണാന്ത്യം

img_4227-1.jpg

കാഞ്ഞിരോട്: ഒമാനിലെ സലാലയിൽ നടന്ന ദാരുണമായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിനായ നാലുവയസ്സുകാരി ജസാ ഹയർ മരണപ്പെട്ടു. ബാംഗളൂർ KMCC ഓഫീസ് സെക്രട്ടറിയും സാമൂഹ്യപ്രവർത്തകനുമായ മൊയ്തു മാണിയൂരിന്റെയും, മുക്കണ്ണി കരക്കാട് റസിയയുടെയും മകളാണ് ജസാ ഹയർ.

സലാലയിൽ നിന്ന് മടങ്ങിയിരുന്ന കുടുംബം സഞ്ചരിച്ച വാഹനം ആദം മിൽ എന്നിടത്ത് എത്തിയപ്പോൾ ചുഴിക്കാറ്റിൽ നിയന്ത്രണം വിട്ടാണ് അപകടംഉണ്ടായത്..

വാഹനത്തിൽ ഉണ്ടായിരുന്ന മറ്റ് ആളുകൾക്ക് നിസ്സാര പരിക്കുകളോടെ ആദം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നൗഷാദ് കാക്കേരിയുടെ നേതൃത്വത്തിൽ ഒമാൻ KMCC പ്രവർത്തകർ അപകട സ്ഥലത്ത് എത്തി അടിയന്തിര സഹായങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger