മാവിൽ നിന്നും കാൽവഴുതി വീണ് റിട്ട. എസ്ഐക്ക് ദാരുണന്ത്യം

കേളകം : മാങ്ങ പറിക്കാനായി മാവിൽ കയറിയ റിട്ട. എസ് ഐക്ക് ദാരുണാന്ത്യം.
കേളകത്തെ തടത്തിൽ ജോണി (66) ആണ് മരിച്ചത്. വെള്ളിയാഴ്ച മൂന്ന് മണിയോടെ യായിരുന്നു അപകടം. വീടിന് മുൻവശത്തെ മാവിൽ കയറി മാങ്ങ പറിക്കുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജോണിയെ കേളകത്തെ സ്വകാര്യ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കണ്ണൂരിലേക്ക് കൊണ്ടു പോകും വഴി മരണപെടുകയായിരുന്നു. ഭാര്യ: മേരി. മകൻ:
ജോൺ. സംസ്കാരം ശനിയാഴ്ച വൈകുന്നേരം 4 ന് ചുങ്കക്കുന്ന് ഫാത്തിമ മാതാ ദേവാലയത്തിൽ