December 1, 2025

കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ഗതാഗത നിയമം കർശനമാക്കാൻ എംവിഡി

img_0092.jpg

കാൽനടയാത്രക്കാരുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി ഗതാഗതവകുപ്പ് (MVD) നിയമങ്ങൾ കൂടുതൽ കർശനമാക്കാൻ ഒരുങ്ങുന്നു. സീബ്ര ലൈൻ കടക്കുന്നതിനിടെ വാഹനമിടിച്ചാൽ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കി 2000 രൂപ പിഴ ഈടാക്കുമെന്ന് അധികൃതർ അറിയിച്ചു.

സീബ്ര ലൈനിൽ വാഹനം പാർക്ക് ചെയ്താലും ശിക്ഷ ബാധകമാണ്. ലൈസൻസ് റദ്ദാക്കുകയും പിഴ ഈടാക്കുകയും ചെയ്യും.

ഈ വർഷം മാത്രം 800-ലധികം കാൽനടയാത്രക്കാരാണ് റോഡപകടങ്ങളിൽ മരിച്ചതെന്ന് ഗതാഗത കമ്മീഷണർ അറിയിച്ചു. ഇവരിൽ 80 ശതമാനത്തിലധികവും പ്രായമായവരാണ്. അപകടങ്ങൾ കുറയ്ക്കാൻ ഗതാഗതനിയമം കർശനമാക്കുന്നതാണെന്ന് കമ്മീഷണർ വ്യക്തമാക്കി.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger