വീട്ടിൽ നിന്നുംഎംഡിഎം എ യും കഞ്ചാവും പിടികൂടി പ്രതി രക്ഷപ്പെട്ടു

കാഞ്ഞങ്ങാട്. രഹസ്യവിവരത്തെ തുടർന്ന് പോലീസ് നടത്തിയ റെയ്ഡിൽ മയക്കുമരുന്നു വിൽപനക്കാരൻ്റെ വീട്ടിൽ നിന്നും മാരക ലഹരി മരുന്നായ എംഡിഎം എ യും കഞ്ചാവും പിടികൂടി പ്രതി ഓടി രക്ഷപ്പെട്ടു. അജാനൂർ കടപ്പുറത്തെ നൗഷാദിന്റെ വീട്ടിൽ നിന്നുമാണ് മാരക ലഹരി മരുന്നായ 1.790 ഗ്രാം എംഡി എം എയും 5.950 ഗ്രാം ഹൈബ്രിഡ് കഞ്ചാവും പിടികൂടിയത്. ഓടിപ്പോയ പ്രതിക്കെതിരെ കേസെടുത്ത പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.