ആശുപത്രിയിൽ അടി പിടി കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിന് എട്ടു പേർ അറസ്റ്റിൽ

കാസറഗോഡ്: ആശുപത്രിയിലെ കാഷ്വാലിറ്റിക്കുള്ളിൽ വെച്ച് അടിപിടി കൂടി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറുടേയും നഴ്സുമാരുടെയും ജീവനക്കാരുടെയും ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയ എട്ടു പേർ അറസ്റ്റിൽ. കാസറഗോഡ് ഗവ.ജനറൽ ആശുപത്രിയിലെ സി എം ഒ .ഡോക്ടർ മൊഹമ്മദ് നിസാറിന്റെ പരാതിയിലാണ് ഉദുമബാര മാങ്ങാട് പട്ടത്തൊടി സ്വദേശി പി.ടി.ഷബീർ അലി (28), ചെമ്മനാട് കുമ്മനടുക്കത്തെ പി. ജഗദീഷ് കുമാർ (34), കളനാട് കീഴൂർ പടിഞ്ഞാറേ കണ്ടത്തിൽ ഹൗസിൽ അഹമ്മദ് ഷാനവാസ് (35), കൊമ്മനടുക്കത്തെ സി.കെ.അജേഷ് (27), കീഴൂർ കടപ്പുറത്തെ എം.കുഞ്ഞഹമ്മദ് (34), എസ്.അബ്ദുൾ ഷഫീർ ( 31 ), മുഹമ്മദ് അഫ്നാൻ (19), കീഴുരിലെ സയ്യിദ് ആഫ്രീദ് (27) എന്നിവരെ അറസ്റ്റു ചെയ്തത്. ഇന്നലെ രാത്രി 10.45 മണിക്ക് ആയിരുന്നു സംഭവം.









