December 1, 2025

കണ്ണൂരിൽ ഇ-ചലാൻ അദാലത്ത്: 7.69 ലക്ഷം രൂപ പിഴ ഈടാക്കി

89ca59da-6b22-427e-9e40-f1cbd2aa8ca1.jpg

കണ്ണൂർ:

മോട്ടോർ വാഹന വകുപ്പും കണ്ണൂർ സിറ്റി പോലീസും സംയുക്തമായി ഇന്ന് (12/11/2025) രാവിലെ 10.30 മുതൽ വൈകിട്ട് 5.00 വരെ കണ്ണൂർ ആർ.ടി.ഒ ഓഫീസ് ഹാളിൽ വെച്ച് ഇ-ചലാൻ അദാലത്ത് സംഘടിപ്പിച്ചു.

വിവിധ കാരണങ്ങളാൽ പിഴ അടക്കാൻ സാധിക്കാത്ത വാഹന ഉടമകൾക്ക് ഈ അദാലത്ത് വഴി പിഴ അടക്കാനുള്ള സൗകര്യം ലഭിച്ചു. ആകെ 7,69,100 രൂപ പിഴ ഈടാക്കി, 1070 കേസുകൾക്ക് തീർപ്പ് കൽപ്പിച്ചു.

വിർച്വൽ കോടതിയിൽ നിന്നും റഗുലർ കോടതിയിലേക്ക് പോയ കേസുകൾക്കും, OTP ലഭിക്കാത്തത് മൂലമുള്ള പ്രശ്നങ്ങൾ മൂലം പിഴ അടക്കാൻ കഴിഞ്ഞിട്ടില്ലാത്തവർക്കും ഈ അദാലത്ത് സഹായകമായി.

കൂടാതെ വിവിധ ആർ.ടി. ഓഫീസുകളിലും പോലീസ് സ്റ്റേഷനുകളിലും പോകാതെ, എല്ലാം ഒരേ സ്ഥലത്ത് അടക്കാൻ സൗകര്യം ലഭിച്ചതോടെ പൊതുജനങ്ങൾക്ക് ഈ അദാലത്ത് ഏറെ ഉപകാരപ്രദമായി.

വരും ദിവസങ്ങളിലും വിവിധ കേന്ദ്രങ്ങളിൽ ഇത്തരം അദാലത്തുകൾ നടത്തുമെന്ന് കണ്ണൂർ ആർ.ടി.ഒ ഇ.എസ്. ഉണ്ണികൃഷ്ണൻ അറിയിച്ചു.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger