LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

തിരുപ്പിറവിയുടെ സ്മരണയിൽ; ശാന്തിയുടെ സന്ദേശമോതി പള്ളികളിൽ ക്രിസ്മസ് തിരുകർമ്മങ്ങൾ

img_3696.jpg
Spread the love

കണ്ണൂർ: ലോകമെങ്ങും രക്ഷകന്റെ തിരുപ്പിറവി ആഘോഷിക്കുമ്പോൾ, ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശവുമായി കണ്ണൂരിലെ വിശ്വാസികളും ക്രിസ്മസ് ആഘോഷത്തിൽ പങ്കുചേർന്നു. ജില്ലയിലെ വിവിധ പള്ളികളിൽ നടന്ന പാതിരാ കുർബാനയിലും മറ്റ് തിരുകർമ്മങ്ങളിലും ആയിരക്കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്.

കണ്ണൂർ രൂപതയുടെ ഭദ്രാസന ദൈവാലയമായ ബർണശ്ശേരി ഹോളി ട്രിനിറ്റി കത്തീഡ്രലിൽ നടന്ന ക്രിസ്മസ് പാതിരാ കുർബാനയ്ക്ക് കണ്ണൂർ രൂപത ബിഷപ്പ് ഡോ. അലക്സ് വടക്കുംതല മുഖ്യകാർമികത്വം വഹിച്ചു. ക്രിസ്മസ് പ്രത്യാശയുടെയും സമാധാനത്തിന്റെയും സന്ദേശമാണ് പകർന്നുനൽകുന്നതെന്ന് അദ്ദേഹം തന്റെ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു.

രൂപതാ വികാരി ജനറാൾ മോൺ. ക്ലാരൻസ് പാലിയത്ത്, കത്തീഡ്രൽ വികാരി ഫാ. ആൻസിൽ പീറ്റർ, രൂപതാ ചാൻസിലർ ഫാ. ആന്റണി കുരിശിങ്കൽ, ഫാ. ഷിജോ എബ്രഹാം, ഫാ. ജോമോൻ ചെമ്പകശ്ശേരി, ഫാ. റോബിൻ ബാബു, ഫാ. അബിൻ രാജ് എന്നിവർ സഹകാർമികത്വം വഹിച്ചു.

പ്രാർത്ഥനാഗീതങ്ങൾ ആലപിച്ച് കാരൾ സംഘങ്ങളും ആശംസകളുമായി സാന്താക്ലോസുമാരും എത്തിയതോടെ ആഘോഷങ്ങൾ ഉജ്ജ്വലമായി. പാരീഷ് കൗൺസിലിന്റെ നേതൃത്വത്തിൽ നിർധന കുടുംബങ്ങൾക്കായി ക്രിസ്മസ് കിറ്റുകൾ വിതരണം ചെയ്തു. വ്യാഴാഴ്ച രാവിലെ ഏഴിന് ഇംഗ്ലീഷിലും 8.30-ന് മലയാളത്തിലും ബർണ്ണശ്ശേരി കത്തീഡ്രലിൽ കുർബാന നടക്കും.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!