November 3, 2025

അവരെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടില്ല’; സി.സദന്ദൻ വധശ്രമക്കേസ് പ്രതികൾക്ക് യാത്രയയപ്പ് നൽകിയതിനെ ന്യായീകരിച്ച് കെ.കെ ശൈലജ

img_8632.jpg

കണ്ണൂർ: സി സദാനന്ദൻ മാസ്റ്റർ വധശ്രമക്കേസിലെ പ്രതികൾക്ക് നാട്ടിൽ അനുവദിച്ച യാത്രയയപ്പ് വിവാദത്തിൽ പ്രതികരിച്ച് കെ.കെ. ശൈലജ. നാട്ടുകാരിയെന്ന നിലയിലാണ് താൻ പങ്കെടുത്തതെന്ന വിശദീകരണം. താൻ കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനാണ്, അവരും പാർട്ടി പ്രവർത്തകരാണ്. തൻറെ അറിവിൽ അവർ നാട്ടിലെ നന്മയ്ക്ക് വേണ്ടി പ്രവർത്തിക്കുന്നവരാണ്. മാന്യമായി ജീവിതം നയിക്കുന്നവരാണവർ. താൻ പങ്കെടുത്തത് ഒരു കുറ്റകൃത്യത്തെ ന്യായീകരിക്കാനല്ലെന്നും കോടതിയുടെ വിധിയെ മാനിക്കുന്നതായും കെ.കെ. ശൈലജ പ്രതികരിച്ചു.

പ്രതികളെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടില്ല. പ്രതികളുടെ കുടുംബാംഗങ്ങൾ ഏറെയാണ്. അവർ തെറ്റുകാരല്ലെന്ന് അവരുടെ കുടുംബം വിശ്വസിക്കുന്നു. എങ്കിലും കോടതി വിധിയെ തങ്ങൾ മാനിക്കുന്നു. മൊഴികളുടെ ലക്ഷണങ്ങൾ ആ വിധി വന്നത്. ഇത് യാത്രയപ്പായി കാണാൻ കഴിയില്ലെന്നും തെറ്റായ യാതൊരു സന്ദേശവും ഇതിൽ ഇല്ലെന്നും കെ.കെ. ശൈലജ അഭിപ്രായപ്പെട്ടു.

ബി.ജെ.പി നേതാവും രാജ്യസഭ എം.പിയുമായ സി. സദാനന്ദൻ വധശ്രമക്കേസിലെ സി.പി.ഐ.എം പ്രവർത്തകരായ എട്ട് വർഷങ്ങൾക്ക് ശേഷം കോടതിയിൽ കീഴടങ്ങുകയായിരുന്നു. പ്രതികളെ വിചാരണ കോടതി നേരത്തേ ശിക്ഷിച്ചിരുന്നു. എന്നാൽ, ശിക്ഷാവിധിക്കെതിരെ മേൽകോടതികളിൽ അപ്പീൽ നൽകി ജാമ്യത്തിലായിരുന്നു പ്രതികൾ. ഏഴുവർഷത്തെ തടവാണ് പ്രതികൾക്കെതിരെ വിധിച്ചിരുന്നത്. സുപ്രീംകോടതിയും അപ്പീൽ തള്ളിയതാണ് പ്രതികൾ കോടതിയിൽ കീഴടങ്ങിയത്. മട്ടന്നൂർ ഉരുവച്ചാലിലെ പഴശ്ശി രക്തസാക്ഷി മന്ദിരത്തിൽ നിന്ന് സി.പി.ഐ.എം നേതാക്കളും പ്രവർത്തകരും ഇവർക്കു യാത്രയയപ്പ് നൽകുകയായിരുന്നു.

പ്രതികളെ യാത്രയാക്കാൻ സ്ഥലം എം.എൽ.എ കെ.കെ. ശൈലജ ഉൾപ്പെട്ട നേതാക്കൾ സി.പി.ഐ.എം പഴശ്ശി സൗത്ത് ലോക്കൽ കമ്മിറ്റി ഓഫീസിൽ എത്തിയിരുന്നു. കോടതിയിൽ കീഴടങ്ങാനായി പോകുന്ന പ്രതികളായ സി.പി.ഐ.എം പ്രവർത്തകർക്കായി മുദ്രാവാക്യം മുഴക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. കോടതി നടപടികൾക്കുശേഷം പ്രതികളെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger