പയ്യന്നൂർ നഗരസഭ ജൈവഗ്രാമം പദ്ധതി നടീൽ ഉത്സവം
പയ്യന്നൂർ:ജൈവ ഗ്രാമംപദ്ധതി
നടീൽ ഉത്സവം സംഘടിപ്പിച്ചു.കാനായി പദ്ധതി പ്രദേശത്ത് ചെയർപേഴ്സൺ കെ.വി. ലളിത ഉദ്ഘാടനം ചെയ്തു.
വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ സെക്രട്ടറി എം.കെ. ഗിരീഷ് റിപ്പോർട്ടവതരിപ്പിച്ചു.
സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ സി.ജയ, വി.ബാലൻ, വി.വി.സജിത, ടി.വിശ്വനാഥൻ, ടി.പി. സമീറ കൗൺസിലർമാരായ കെ.എം. ചന്തുക്കുട്ടി, കെ.കെ.ഫൽഗുനൻ, പി.ഭാസ്ക്കരൻ, പി.വി. സുഭാഷ്, വസന്തരവി
കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ രാഖി.കെ, അസിസ്റ്റൻ്റ് പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫിസർ ഷീന.കെ.വി, കൃഷി ഓഫീസർ രാധാകൃഷ്ണൻ എ.വി, കർഷകൻ കെ. രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
10 സെൻ്റ് സ്ഥലത്തുനിന്ന് ഒരു തവണ 10 ക്വിൻ്റൽ വിളവ് എന്ന നിലയിൽ ഹൈബ്രിഡ് വിത്തുകളുപയോഗിച്ച് വെള്ളരി, മത്തൻ, വെണ്ട, കയ്പ, പടവളം, ഫലർഗ്ഗങ്ങൾ തുടങ്ങിയ വിഭവങ്ങളാണ് കൃഷിചെയ്യുന്നത്. ഇത്തവണ ഓണത്തിന് ആദ്യ വിളവെടുപ്പ് സാധ്യമാക്കുന്ന തരത്തിലാണ് പദ്ധതി ക്രമീകരിച്ചിട്ടുള്ളത്.
ആധുനിക രീതിയിൽ നിർമ്മിച്ച മഴമറയിലൂടെ പയർവർഗ്ഗ ചെടികളും, നഗരസഭയിലെ വാർഡുകളിൽ നിന്നും തിരഞ്ഞെടുക്കുന്ന ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യാനാവശ്യമായ പച്ചക്കറി തൈകളുടെ ഉല്പാദനവും പദ്ധതി പ്രദേശത്തിലൂടെ നടപ്പിലാക്കുമെന്നും,
കൂടാതെ ക്ഷീരമേഖലയിലെ വികസനം ലക്ഷ്യമാക്കി പദ്ധതിയിലൂടെ 30 ലക്ഷം രൂപ ചിലവിൽ 10 പശുവും അതിനാവശ്യമായ പശുതൊഴുത്തും നിർമ്മിക്കുന്നതിനുള്ള പ്രവർത്തനവും ആരംഭിച്ചു കഴിഞ്ഞിട്ടുണ്ടെന്നും
തുടർന്നുള്ള വർഷങ്ങളിൽ ജൈവ ഗ്രാമത്തിൽ വൈവിധ്യങ്ങളായ പദ്ധതികൾ നടപ്പിലാക്കുക വഴി നഗരസഭയ്ക്ക് അഭിമാനമായി മാറത്തക്ക തരത്തിലുള്ള ജൈവ വൈവിധ്യ പാർക്കും സാദ്ധ്യമാക്കുക എന്നതും കൂടി ലക്ഷ്യം വയ്ക്കുന്നുണ്ടെന്ന് ചെയർപേഴ്സൺ പറഞ്ഞു.
