ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു.
പയ്യന്നൂർമഹാദേവഗ്രാമം കോൽക്കളി സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി, പ്ലസ്ടു ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു .ടി എ. രാജീവൻ്റെ അധ്യക്ഷതയിൽ കണ്ണൂർ ക്രൈം ബ്രാഞ്ച് എസ്.പി.എം.പി.വിനോദ് ഉദ്ഘാടനം നിർവ്വഹിച്ച് ഉന്നത വിജയം നേടിയ കുട്ടികൾക്ക് ഉപഹാരം നൽകി. ഫോക് ലാൻ്റ് ചെയർമാൻ ഡോ: വി. ജയരാജൻ മുഖ്യാതിഥിയായി പങ്കെടുത്തു.കെ. ശിവകുമാർ, പി കെ. സുരേഷ്കുമാർ .വി പി സുരേഷ്.ആർ കെ വി രാജേഷ്,കെ അനിത, എസ് ആർ രാജൻ എന്നിവർ സംസാരിച്ചു.തുടർന്ന് കുട്ടികളുടെ കോൽക്കളി അരങ്ങേറി.
