ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിൽ
തളിപ്പറമ്പ്: ഹൈബ്രിഡ് കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. ബക്കളം കടമ്പേരിയിലെ പി പി. മുഹമ്മദ് ജാസിമിനെ (23)യാണ് സർക്കിൾ ഇൻസ്‌പെക്ടർ എസ്.സതീഷും സംഘവും അറസ്റ്റു ചെയ്തത്
മൊറാഴ, ധർമ്മശാല, കടമ്പേരി ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ രഹസ്യവിവരത്തെ തുടർന്ന് പ്രതിയുടെ കടമ്പേരിയിലെ വീട്ടിൽ വെച്ചാണ് 40 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത്.
റെയ്ഡിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെകടർ ഗ്രേഡ് രാജേന്ദ്രൻ കെ കെ, പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് കൃഷ്ണൻ കെ കെ, സിവിൽ എക്സൈസ് ഓഫീസർ വിനോദ്.കെ, വനിതാ സിവിൽ എക്സൈസ് ഓഫീസർ സുനിത. എം.വി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ അനിൽകുമാർ എന്നിവരും ഉണ്ടായിരുന്നു –
പയ്യന്നൂർ/തളിപ്പറമ്പ് താലൂക്കുകളിലെ മദ്യ/ മയക്കുമരുന്ന് സംബന്ധമായ കുറ്റകൃത്യങ്ങളെ സംബന്ധിച്ച വിവരങ്ങൾ 04602201020/9400069695 നമ്പറുകളിൽ അറിയിക്കേണ്ടതാണ്.
