മമ്പറം ഇന്ദിരാഗാന്ധി പബ്ലിക് സ്‌കൂൾ ചാമ്പ്യൻമാർ
മമ്പറം ▾
കണ്ണൂർ സഹോദയ സ്‌കൂൾ കോംപ്ലക്‌സ് സംഘടിപ്പിച്ച നീന്തൽമത്സരത്തിൽ മമ്പറം ഇന്ദിരാഗാന്ധി പബ്ലിക് സ്‌കൂൾ സമഗ്ര വിജയം കൈവരിച്ച് ചാമ്പ്യൻമാരായി. മത്സരത്തിൽ കണ്ണൂർ ചിൻമയ വിദ്യാലയം രണ്ടാം സ്ഥാനവും ഭാരതീയ വിദ്യാഭവൻ കണ്ണൂർ മൂന്നാംസ്ഥാനവുമാണ് കരസ്ഥമാക്കിയത്.
മത്സരം മമ്പറം ഇന്ദിരാഗാന്ധി പബ്ലിക് സ്‌കൂളിലാണ് നടന്നത്. ജില്ലാ സ്‌പോർട്സ് കൗൺസിലിന്റെ കീഴിൽ പ്രവർത്തിക്കുന്ന സായ് തലശ്ശേരി സെന്റർ ഡയറക്ടർ ടി.സി. മനോജ് ഉദ്ഘാടനം നിർവഹിച്ചു.
മാനേജിങ് ട്രസ്റ്റി യു. കനകരാജ് അധ്യക്ഷത വഹിച്ചു.
മമ്പറം ദിവാകരൻ, വിനോദ്കുമാർ, ഡോ. വി.ആർ. മധു, ഡോ. അഞ്ജലി, ഡോ. പ്രശോഭിത്ത്, വി.കെ. അനുരാഗ്, കെ.സി. അജിത്, എം. അജീഷ്, എം. രമണി എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
ജില്ലയിലെ 23 സ്‌കൂളുകൾ പങ്കെടുത്ത മത്സരം വിദ്യാർത്ഥികളുടെ പ്രകടന ശേഷിയും സഹപരസ്പരസഹകരണത്തിനും വേദിയായതായി സംഘാടകർ വ്യക്തമാക്കി.
