യോഗ സ്പോർട്സ് ജില്ലാ ചാമ്പ്യൻഷിപ്പ് സമാപിച്ചു
പയ്യന്നൂർ:
യോഗ അസോസിയേഷൻ ഓഫ് കേരളയുടെ ഭാഗമായി യോഗ അസോസിയേഷൻ ഓഫ് കണ്ണൂരും ജില്ലാ സ്പോർട്സ് കൗൺസിലും സംയുക്തമായി പയ്യന്നൂരിൽ സംഘടിപ്പിച്ച പത്താമത് യോഗാസന സ്പോർട്സ് ചാമ്പ്യൻഷിപ്പ് സമാപിച്ചു.ഗവ: ഗേൾസ് ഹയർ സെക്കൻററി സ്കൂൾ ഓഡിറ്റോറിയത്തിൽ സമാപിച്ചു. സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് ടി ഐ മധുസൂദനൻ എം എൽ എ വിജയികൾക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചു. കൂത്തുപറമ്പ ആലിമ്പാട് ഗ്രാമദീപം യോഗ സ്റ്റഡി സെൻറർ ഒന്നാം സമ്മാനവും യുവശക്തി യോഗ രണ്ടാം സമ്മാനവും ചേതന യോഗ മൂന്നാം സമ്മാനവും നേടി.
