September 17, 2025

ഗതാഗതം നിരോധിച്ചു

cropped-img_0300-1.jpg

ഗതാഗത നിയന്ത്രണം

കക്കറകൂരാറ റോഡിൽ ടാറിങ്ങ്് പ്രവൃത്തി നടക്കുന്നതിനാൽ ഏപ്രിൽ 30 മുതൽ മെയ് രണ്ട് വരെ ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിരോധിക്കുമെന്ന് തലശ്ശേരി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. നിശ്ചിത തീയതികളിൽ തലശ്ശേരി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ മേലെ ചമ്പാട്-മനയത്ത് വയൽ-കുന്നോത്ത് മുക്ക് ജംഗ്ഷൻ വഴിയും മാക്കൂൽ പീടിക-കൂരാറ ഭാഗത്ത് നിന്നുള്ള വാഹനങ്ങൾ മേൽപ്പറഞ്ഞ റോഡിലൂടെ തിരിച്ചും കടന്നുപോകണം.

ഗതാഗതം നിരോധിച്ചു

ഇരിക്കൂർ ബ്ലോക്കിലെ മയ്യിൽ-വള്ളിയോട്ട്-കടൂർമുക്ക്-വേളം ഗണപതി ടെമ്പിൾ-ചെക്യാട്ട് കാവ് റോഡിൽ ടാറിങ്ങ് പ്രവൃത്തി നടക്കുന്നതിനാൽ കടൂർ മുക്ക് മുതൽ മയ്യിൽ ബസ് സ്റ്റാന്റ് വരെ ഏപ്രിൽ 29 മുതൽ മെയ് അഞ്ച് വരെ ഗതാഗതം നിരോധിച്ചതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

ഗതാഗതം നിരോധിച്ചു

തെറ്റുവഴി മണത്തണ റോഡിൽ നവീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ ഏപ്രിൽ 29 മുതൽ മെയ് എട്ട് വരെ ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിരോധിക്കുമെന്ന് തലശ്ശേരി പൊതുമരാമത്ത് നിരത്തുകൾ ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ഇതുവഴി പോകേണ്ടവർ പേരാവൂർ മണത്തണ വഴിയോ മറ്റ് അനുയോജ്യമായ വഴികളോ ഉപയോഗിക്കണം.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger