വ്യാജ ബിരുദ സർട്ടിഫിക്കേറ്റ് കേസിൽ യുവാവിനെ വിമാനതാവളത്തിൽ വെച്ച് പിടികൂടി.
കണ്ണൂർ.വഞ്ചന കേസിൽ യുവാവ് വിമാനതാവളത്തിൽ പിടിയിൽ. വ്യാജ എഞ്ചിനീയറിംഗ് ബിരുദ സർട്ടിഫിക്കേറ്റ് നിർമ്മിച്ച് സ്ഥാപനത്തെ വഞ്ചിച്ച കുറ്റത്തിന് ആലപ്പുഴ സ്വദേശി കെ.ടി.സമീറിനെ (35)യാണ് ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജിത് കൊടേരിയുടെ നേതൃത്വത്തിൽ നെടുമ്പാശേരി വിമാനതാവളത്തിൽ വെച്ച് പിടികൂടിയത്.സർവ്വകലാശാലയുടെ വ്യാജ ബി ടെക് ബിരുദ സർട്ടിഫിക്കേറ്റ് നിർമ്മിച്ച് സ്ഥാപനത്തിൽ ജോലിക്കുക്കയറിയതിനു ശേഷം സ്ഥാപന മേധാവി നടത്തിയ അന്വേഷണത്തിലാണ് സർട്ടിഫിക്കേറ്റ് വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്.തുടർന്ന് ടൗൺ പോലീസിൽ പരാതി നൽകിയിരുന്നു. കേസെടുത്ത പോലീസ് അന്വേഷണത്തിൽ ഇയാൾ വിദേശത്തേക്ക് കടന്നതായി കണ്ടെത്തിയതിനെ തുടർന്ന് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. നാട്ടിലേക്ക് തിരിച്ച ഇയാളെ നെടുമ്പാശേരി വിമാനതാവളത്തിൽ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവെച്ച് പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കും.
