ചീട്ടുകളി 14,000 രൂപയുമായി രണ്ടു പേരെ പോലീസ് പിടികൂടി.
പിണറായി. പണം വെച്ച് പുള്ളിമുറി ചീട്ടുകളി രണ്ടു പേരെ പോലീസ് സംഘം പിടികൂടി. കതിരൂർ പോലീസ് സ്റ്റേഷന് സമീപത്തെ ടി.വി.നൗഫൽ (42), കടമ്പൂർ പൂങ്കാവിലെ സി.എൻ.ബഷീർ (65) എന്നിവരെയാണ് എസ്.ഐ.ആൻ്റണി ആൻഡ്രൂസിൻ്റെ നേതൃത്വത്തിൽ എ.എസ്.ഐ.രാജേഷ്, സിവിൽ പോലീസ് ഓഫീസർ അജിത്, ഡ്രൈവർ ഷിജു എന്നിവരടങ്ങിയ സംഘം പിടികൂടിയത്. പിണറായി കമ്പൗണ്ടർ ഷാപ്പിന് സമീപം വെച്ചാണ് ചീട്ടുകളിക്കിടെ ഇരുവരും പിടിയിലായത്. കളിസ്ഥലത്ത് നിന്നും 14,000 രൂപയും 44 ചീട്ടുകളും പോലീസ് പിടിച്ചെടുത്തു.
