പാപ്പിനിശ്ശേരി കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെ അവഗണനക്കെതിരെ യു.ഡി.എഫ്.യുടെ പ്രതിഷേധ ധർണ
പാപ്പിനിശ്ശേരി ▾: പാപ്പിനിശ്ശേരി കമ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ പ്രവർത്തനത്തിലെ അവഗണനയും അടിസ്ഥാന സൗകര്യങ്ങളിലെ ഗുരുതരമായ പോരായ്മകളും ചൂണ്ടിക്കാട്ടി യു.ഡി.എഫ്. പാപ്പിനിശ്ശേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.
ധർണ ഉദ്ഘാടനം കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി അൻസാരി തില്ലങ്കേരി നിർവഹിച്ചു. പി. ചന്ദ്രൻ അധ്യക്ഷനായി.
ഡി.സി.സി. സെക്രട്ടറി നൗഷാദ് ബ്ളാത്തൂർ, സി.എം.പി. സ്റ്റേറ്റ് കമ്മിറ്റി അംഗം മാണിക്കര ഗോവിന്ദൻ, മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സി.പി. റഷീദ്, കെ.പി. ജാഫർ, ഒ.കെ. മൊയ്ദീൻ, പൂക്കോട്ടി കുമാരൻ, കെ.വി. പ്രചിത്ര, വി. അബ്ദുൽ കരീം, സി.എച്ച്. അബ്ദുൽ സലാം (ചുങ്കം), എം.സി. ദിനേശൻ, സി.എച്ച്. ഇസ്മായിൽ, ഷീബ ജോയ് എന്നിവർ പ്രതിഷേധം അഭിസംബോധന ചെയ്തു.
സി.എച്ച്. അബ്ദുൽ സലാം സ്വാഗതവും കെ. രവീന്ദ്രൻ നന്ദിയും പറഞ്ഞു.
