സ്വകാര്യ ബസ് നിയന്ത്രം വിട്ട് തോട്ടിലേയ്ക്ക് മറിഞ്ഞു
ചെറുപുഴ : തിരുമേനി മുതുവം സ്വകാര്യബസ് കൊക്കയിലേക്ക് മറിഞ്ഞ് നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. പയ്യന്നൂർ തിരുമേനി റൂട്ടിൽ സർവീസ് നടത്തുന്ന ‘ലക്ഷ്മി’ ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ 9.30 മണിയോടെയാണ് അപകടം. പയ്യന്നൂരിലേക്ക് യാത്ര തിരിച്ച ബസ് തിരുമേനിമുതുവം വളവിൽ താഴ്ചയിലെ തോട്ടിലേക്ക് മറിയുകയായിരുന്നു. ബസ് ഡ്രൈവർ നല്ലോ പുഴയിലെ അഖിൽ തോമസ് (38) കണ്ടക്ടർ മുളപ്രയിലെ സൂരജ് (34), യാത്രക്കാരായ മുതുവം സ്വദേശിയും വിദ്യാർത്ഥിയുമായ അലൻ (10), മുതുവത്തെ കെ. ജോസഫ് (80), തോട്ടത്തിൽ തോമസ് (50), ഡോളി തോമസ് (39), തിരുമേനിയിലെ ഷീബ (43), മുതു വത്തെ ജോസഫ് ദേവസ്യ, ജെസിൻ എന്നിവർക്കും യാത്രക്കാരായ മറ്റു നാലുപേ ർക്കും നിസ്സാര പരിക്കേറ്റു. ഇവരെ ചെറുപുഴ സഹകരണ ആശുപത്രിയിലും സെൻ്റ് സെബാസ്റ്റ്യൻആശപ്രത്രിയിലും തലക്ക് സാരമായി പരിക്കേറ്റഒരാളെ കണ്ണൂരിലെ സ്വകാര്യാശുപ്രത്രിയിലും പ്രവേശിപ്പിച്ചു വിവരമറിച്ച് സ്ഥലത്തെത്തിയവരാണ് പരിക്കേറ്റവരെ ചെറുപുഴയിലെ ആശുപത്രിയിലെത്തിച്ചത്. ഒരാൾ തോട്ടിലെ വെള്ളത്തിൽ അകപ്പെട്ടിരുന്നുവെങ്കിലും നാട്ടുകാർ രക്ഷിച്ചു. ചെറുപുഴ പോലീസും സ്ഥലത്തെത്തിയിരുന്നു.
