പത്താമത് ജില്ലാ യോഗാസന സ്പോർട്സ് ചാമ്പ്യൻഷിപ്പ് സ്പീക്കർ എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്തു.
പയ്യന്നൂർ :
യോഗ അസോസിയേഷൻ ഓഫ് കേരളയുടെ ഭാഗമായി യോഗ അസോസിയേഷൻ ഓഫ് കണ്ണൂരും ജില്ലാ സ്പോർട്സ് കൗൺസിലും ചേർന്ന് പയ്യന്നൂരിൽ സംഘടിപ്പിച്ച പത്താമത് യോഗാസന സ്പോർട്സ് ചാമ്പ്യൻഷിപ്പ് ഗവ.ഗേൾസ് സ്കൂളിൽ വെച്ച് നിയമസഭ സ്പീക്കർ എ .എൻ.ഷംസീർ ഉദ്ഘാടനം ചെയ്തു.സംഘാടക സമിതി ചെയർമാൻ പി.സന്തോഷ്അധ്യക്ഷനായിരുന്നു. ഡോ.കെ.രാജഗോപാലൻ മുഖ്യാതിഥിയായി. പി.വി.കുഞ്ഞപ്പൻ,
പ്രേമരാജൻ കാനാ, ബാലകൃഷ്ണസ്വാമി, ഏ. വി. കുഞ്ഞിക്കണ്ണൻ, കെ പി .ഷൈജു, പി.കുഞ്ഞികൃഷ്ണൻ എന്നിവർ സംസാരിച്ചു.
ഞായറാഴ്ച രാവിലെ തുടങ്ങിയ മത്സരങ്ങൾ കാണികൾക്ക് നവ്യാനുഭവമായി. സമാപന സമ്മേളന ഉദ്ഘാടനവും സമ്മാനദാനവും ടി. ഐ. മധുസൂദനൻ എംഎൽഎ നിർവ്വഹിച്ചു. നഗരസഭ ചെയർപേഴ്സൺ കെ വി ലളിത അധ്യക്ഷയായി. വൽസൻ പനോളി, പയ്യന്നൂർ ഡിവൈഎസ്പി കെ. വിനോദ് കുമാർ എന്നിവർ മുഖ്യാതിഥികളായിരുന്നു.
