October 24, 2025

മുങ്ങിമരണമില്ലാത്ത നാളേക്കായി ജലസുരക്ഷാ കാമ്പയിൻ; പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു

30dbfda3-3bad-4aad-a88c-384411177be6.jpg

പയ്യന്നൂർ : ജല അപകടങ്ങളിൽ ജീവൻ നഷ്ടപ്പെടുന്നത് തടയാനും, അതിലൂടെ ജീവിതം അനാഥത്വത്തിലേക്ക് തളർന്നുപോകുന്ന കുടുംബങ്ങളെ സംരക്ഷിക്കാനും ലക്ഷ്യമിട്ട് നീണ്ടുനിൽക്കുന്ന ജലസുരക്ഷാ കാമ്പയിന് തുടക്കമായി. ലോക മുങ്ങിമരണ നിവാരണ ദിനത്തിന്റെ ഭാഗമായി, ചാൾസൺ സ്വിമ്മിങ് അക്കാദമിയുടെയും ഏഴിമല എ.കെ.ജി. സ്മാരക കലാകായിക വേദിയുടെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

കവ്വായി കായലിന്റെ ഭാഗമായ രാമന്തളി ഏറൻപുഴയിലായിരുന്നു കാമ്പയിന്റെ ഉദ്‌ഘാടനം. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ പി.പി. ദിവ്യ കാമ്പയിൻ ഉദ്ഘാടനം ചെയ്തു.

പ്രമുഖർ പങ്കെടുത്തു

ഫയർ ആന്റ് റെസ്ക്യു സ്റ്റേഷൻ ഓഫീസർ പി.വി. പവിത്രൻ, എ.കെ.ജി. സ്മാരക കലാകായിക വേദി സെക്രട്ടറി ജാക്‌സൺ ഏഴിമല, നിഖിലേഷ് ജോസഫ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.

പരിശീലകർ

ഡോ. ചാൾസൺ ഏഴിമലയോടൊപ്പം, കേരള പോലീസ് കോസ്റ്റൽ വാര്ഡൻ വില്യം ചാൾസൺ, അധ്യാപിക ജാസ്മിൻ ചാൾസൺ, നെഫ്രോളജിസ്റ്റ് ഡോ. മിഥുൻ, ഫയർ ഓഫീസർ മനോജ് എന്നിവർ സഹപരിശീലകരായി.

പരിശീലനം എങ്ങനെ?

ആയാസരഹിത നീന്തൽ പരിശീലനം, നാടൻ വള്ളം തുഴയൽ, കായൽ ക്രോസിംഗ്, ജല രക്ഷാപ്രവർത്തന പരിശീലനം, ജല അപകടബോധവത്കരണ ക്ലാസുകൾ എന്നിവയാണ് കാമ്പയിന്റെ പ്രധാന ഭാഗങ്ങൾ. ആദ്യദിനത്തിൽ വിവിധ ജില്ലകളിൽ നിന്നുള്ള 85 പേർ പങ്കെടുത്തു. സെപ്റ്റംബർ 6 വരെ എല്ലാ ഞായറാഴ്ചകളിലും പരിശീലനങ്ങൾ തുടരുമെന്ന് സംഘാടകർ അറിയിച്ചു.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger