വെടിയുണ്ടകൾക്കായി ബോംബ് സ്ക്വാഡ് തിരച്ചിൽ നടത്തി.

പരിയാരം: ഭാര്യയുടെ കാമുകൻ്റെ വെടിയേറ്റു ഗുഡ്സ് ഓട്ടോ ഡ്രൈവർ രാധാകൃഷ്ണൻ കൊല്ലപ്പെട്ട സ്ഥലത്ത് വെടിയുണ്ടകൾക്കായി ബോംബ് സ്ക്വാഡ് തിരച്ചിൽ നടത്തി. ഇന്ന് രാവിലെ 10.45 മണിയോടെയാണ് കണ്ണൂരിൽ നിന്നുമെത്തിയ ബോംബ് സ്ക്വാഡ് കൈതപ്രത്ത് തിരച്ചിൽ തുടങ്ങിയത്.പുതുതായി നിർമ്മിക്കുന്ന വീടിനു സമീപമാണ് ഡ്രൈവറായ രാധാകൃഷ്ണനെ ഭാര്യാ കാമുകൻ സന്തോഷ് ദിവസങ്ങൾക്ക് മുമ്പ് വെടിവെച്ച് കൊലപ്പെടുത്തിയത്.പ്രതി റിമാൻ്റിൽ കഴിയുകയാണ്. ദിവസങ്ങൾക്ക് മുമ്പ് നടത്തിയ തിരച്ചലിൽ തോക്കു കണ്ടെത്തിയിരുന്നു. കേസിൽ കഴിഞ്ഞ ദിവസം പോലീസ് രാധാകൃഷ്ണൻ്റെ ഭാര്യയുടെ മൊഴിയെടുത്തിരുന്നു. യുവതിയുടെ ഫോൺ പരിശോധനക്ക് അയച്ചിട്ടുണ്ട്. തെളിവുകൾ ലഭ്യമാകുന്ന മുറക്ക് യുവതിയെയും കേസിൽ പ്രതിചേർക്കും.