എരിപുരം സ്പോർട്സ് അക്കാദമിയിലെതാരം ഗേൾസ് ഇന്റർ ഡിസ്ട്രിക്ട് സബ് ജൂനിയർ സ്റ്റേറ്റ് ഫുട്മ്പോൾ ചാമ്പ്യൻഷിപ്പിലേക്ക്.
പഴയങ്ങാടി :എരിപുരം സ്പോർട്സ് അക്കാദമിക്ക് ഇത് അഭിമാന നിമിഷം
കൊല്ലത്ത് വെച്ച് നടക്കുന്ന ഗേൾസ് ഇന്റർ ഡിസ്ട്രിക്ട് സബ് ജൂനിയർ സ്റ്റേറ്റ് ഫുട്മ്പോൾ ചാമ്പ്യൻഷിപ്പിലേക്കുള്ള കണ്ണൂർ ജില്ല ടീമിലേക്ക് എരിപുരം സ്പോർട്സ് അക്കാദമിയുടെ താരമായ നക്ഷത്രയെ തിരഞ്ഞെടുത്തു.
സ്പോർട്സ് അക്കാദമിയിലെ മുഖ്യ പരിശീലകർ സിയാസ് , രൂപക്ക് എന്നിവരാണ്
വെങ്ങര ചെമ്പല്ലിക്കുണ്ടിലെ അനിൽകുമാർ ഗീതു എന്നിവരുടെ മകളാണ് വെങ്ങര പ്രിയദർശിനി യുപി സ്കൂൾ ഏഴാം ക്ലാസുകാരിയായ ഈ വിദ്യാർത്ഥിനി.
ഇന്ന് 25/7 ന് നടക്കുന്ന തിരുവനന്തപുരത്തിനെതിരെ നടക്കുന്ന ആദ്യ മത്സരത്തിൽ നക്ഷത്ര കണ്ണൂർ ജില്ലയ്ക്ക് വേണ്ടി ബൂട്ടണിയും
