July 12, 2025

യാത്രയയപ്പും പുതുതായി സർവീസിലേക്ക് കടന്നു വന്ന ജീവനക്കാർക്ക് സ്വീകരണവും സംഘടിപ്പിച്ചു

408244c3-2d6b-4242-b0c9-3deb4b0bc5d3-1.jpg

കണ്ണൂർ.സർവീസിൽ നിന്നും വിരമിക്കുന്ന അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ എൻ ടി ധ്രുവന് കേരള സ്റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷൻ കണ്ണൂർ ജില്ല കമ്മിറ്റി യാത്രയയപ്പ് നൽകി. കണ്ണൂർ സ്പോർട്സ് കൗൺസിൽ ഹാളിൽ വച്ചു നടന്ന യാത്രയയപ്പ് പരിപാടി കണ്ണൂർ ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. കെ കെ രത്നാകുമാരി ഉൽഘടനം ചെയ്യുകയും സംഘടനയുടെ മൊമെന്റോ വിതരണവും നിർവഹിക്കുകയും ചെയ്തു.
പുതുതായി സർവീസിലേക്ക് കടന്നു വന്ന ജീവനക്കാർക്കുള്ള മെമ്പർഷിപ് വിതരണം സംഘടനയുടെ ജനറൽ സെക്രട്ടറി കെ സന്തോഷ്‌കുമാർ നിർവഹിച്ചു. ചടങ്ങിന് ജില്ല സെക്രട്ടറി കെ. രാജേഷ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി പ്രനിൽ കുമാർ കെ എ സ്വാഗതം പറഞ്ഞു. അസി എക്‌സൈസ് കമ്മീഷണർ മാരായ സജിത്കുമാർ പി, സതീഷ്കുമാർ പി കെ, സംഘടനയുടെ സംസ്ഥാന കൗൺസിലർ മാരായ ഷാജി വി വി, നെൽസൺ ടി തോമസ്, മുൻ ജില്ല സെക്രട്ടറി കെ രാജീവൻ. സൊസൈറ്റി സെക്രട്ടറി മധുസൂദനൻ കെ പി, സംഘടന വൈസ്. പ്രസിഡന്റ്‌ ജെസ്‌ന ജോസഫ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സംഘടന ട്രഷറര്‍ രജിത് കുമാർ എൻ നന്ദിയും പറഞ്ഞു

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger