എസ് എസ് എഫ് ലഹരി വിരുദ്ധ ക്യാമ്പയിൻ പയ്യന്നൂർ ഡിവിഷൻ സമ്മേളനം ഏപ്രിൽ 29 ന് പിലാത്തറയിൽ

പയ്യന്നൂർ : അധികാരികളെ നിങ്ങളാണ് പ്രതി എന്ന പ്രമേയത്തിൽ നടന്ന ഒന്നാംഘട്ട ക്യാമ്പയിനിൻ്റെ തുടർച്ചയായി “സെലിബ്രേറ്റിങ് ഹ്യുമാനിറ്റി ; ശരികളുടെ ആഘോഷം എന്ന പ്രമേയത്തിൽ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. ലഹരി, സൈബർ ക്രൈം പ്രശ് നങ്ങൾ വർധിക്കുമ്പോൾ വിദ്യാർത്ഥികളിലെ ശരികളെ പ്രോത്സാഹിപ്പിച്ച് നേരായ വഴിയിൽ ഉറപ്പിച്ച് നിർത്തുക എന്നതാണ് ക്യാമ്പയിൻ ലക്ഷ്യം വെക്കുന്നത്.ക്യാമ്പയിൻ്റെ ഭാഗമായി ഡിവിഷൻ സമ്മേളനം, മോർണിംഗ് വൈബ്, ലഘുലേഖ വിതരണം, ഡ്രഗ്‌സ് മാരത്തോൺ, തെരുവ് ചർച്ചകൾ, സർവേകൾ എന്നിവ നടക്കുന്നു.
സുന്നി സ്റ്റുഡന്റസ് ഫെഡറേഷൻ ( എസ് എസ് എഫ്) 53-മത് സ്ഥാപക ദിനമായ ഏപ്രിൽ 29ന് ചൊവ്വാഴ്‌ച പയ്യന്നൂർ ഡിവിഷൻ സമ്മേളനവും വിദ്യാർത്ഥി റാലിയും നടക്കും. വൈകുന്നേരം 3 മണിക്ക് പിലാത്തറ ന്യൂ ഇന്ത്യാ ഹോട്ടലിൽ വെച്ച് വിദ്യാർത്ഥി സമ്മേളനം ആരംഭിക്കും. തുടർന്ന് വിദ്യാർത്ഥിറാലിയും നടക്കും. സമ്മേളന പ്രചരണ ഭാഗമായി കുടുംബ സൗഹൃദ സന്ദർശനം, യൂണിറ്റ് സംഗമങ്ങൾ നടന്നു. ഡിവിഷൻ
സമ്മേളനത്തിൽ സംസ്ഥാന എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗമായ റഈസ് മുഈനി, കണ്ണൂർ ജില്ല സെക്രട്ടറി അഡ്വ. മിദ്ലാജ് സഖാഫി, പ്രവർത്തക സമിതി അംഗം അബ്ദുൽ ബാസിത്ത് അഥിതികളാവും. വാർത്ത സമ്മേളനത്തിൽ ഭാരവാഹികളായ മിഖദാദ് ഹിമമി സഖാഫി, മിദ്‌ലാജ് ഹിമമി സഖാഫി, അഹ്മദ് ബിൻ മുഹ മ്മദ്, അൻവർ സഖാഫി, കെ.ടി സഫ്‌ദർ എന്നിവർ പങ്കെടുത്തു.