പ്ലസ് വണ്‍: ട്രാന്‍സ്ഫര്‍ അലോട്‌മെന്റ് പ്രവേശനം നാളെ മുതല്‍

പ്ലസ് വണ്‍ പ്രവേശനത്തിന് വിദ്യാലയവും വിഷയവും മാറാന്‍ അപേക്ഷിച്ചവരുടെ അലോട്‌മെന്റ് നാളെ രാവിലെ 10 മുതല്‍ പ്രസിദ്ധീകരിക്കും.
ഹയര്‍ സെക്കന്‍ഡറി വകുപ്പ് പ്രവേശന വെബ്‌സൈറ്റായ www.hscap.kerala.gov.in ലെ ട്രാന്‍സ്ഫര്‍ അലോട്‌മെന്റ് റിസള്‍ട്ട് പരിശോധിക്കാം.
നാളെ മുതല്‍ തിങ്കളാഴ്ച വൈകീട്ട് നാല് വരെയാണ് അലോട്‌മെന്റ് പ്രവേശന സമയപരിധി. അലോട്‌മെന്റ് ലഭിച്ചവര്‍ നിലവില്‍ ചേര്‍ന്ന സ്‌കൂളിലെ പ്രിന്‍സിപ്പലിനെ സമീപിക്കാം.
അലോട്‌മെന്റ് ലെറ്റർ പ്രിന്റ് സ്‌കൂളില്‍ നിന്ന് നല്‍കും. അതേ സ്‌കൂളില്‍ മറ്റൊരു വിഷയത്തില്‍ അലോട്‌മെന്റ് ലഭിച്ചവരുടെ പ്രവേശനം അധികൃതര്‍ ക്രമപ്പെടുത്തും.
മറ്റൊരു സ്‌കൂളില്‍ അലോട്‌മെന്റ് ലഭിച്ചവര്‍ക്ക് ടിസി, സ്വഭാവ സര്‍ട്ടിഫിക്കറ്റ്, പ്രവേശന സമയത്ത് സമര്‍പ്പിച്ച മറ്റ് രേഖകള്‍ എന്നിവ സ്‌കൂള്‍ അധികൃതര്‍ മടക്കി നല്‍കണം.
ട്രാന്‍സ്ഫര്‍ അലോട്‌മെന്റിന് ശേഷം ബാക്കി വരുന്ന സീറ്റില്‍ 30-ന് മെറിറ്റ് അടിസ്ഥാനത്തില്‍ തത്സമയ പ്രവേശനം നടത്തും. ഓരോ സ്‌കൂളിലും മിച്ചമുള്ള സീറ്റിന്റെ വിശദാംശങ്ങൾ 29ന് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.