July 12, 2025

സംസ്ഥാന ജൂനിയർ ചെസ് ചാമ്പ്യൻഷിപ്പ് ; പയ്യന്നൂർ സ്വദേശിനി ആര്യ . ജി.മല്ലർകരസ്ഥമാക്കി

img_5588-1.jpg

പയ്യന്നൂർ :എറണാകുളത്ത് വെച്ച് നടന്ന സംസ്ഥാന ജൂനിയർ (അണ്ടർ 19) ചെസ്സ് ചാമ്പ്യൻഷിപ്പ് പയ്യന്നൂരിലെ ആര്യ ജി മല്ലർ കരസ്ഥമാക്കി.
എട്ട് റൗണ്ട് മത്സരങ്ങളിൽ 8 മത്സരവും വിജയിച്ച് മുഴുവൻ പോയിൻ്റും കരസ്ഥമാക്കിയാണ് ആര്യ ജി മല്ലർ ഒന്നാം സ്ഥാനം നേടിയത്. കേരളത്തെ പ്രതിനിധീകരിച്ച് ഒക്ടോബറിൽ ജാർഖണ്ഡിൽ നടക്കുന്ന ദേശീയ ജൂനിയർ ചാമ്പ്യൻഷിപ്പിൽ ആര്യ മത്സരിക്കും. പയ്യന്നൂർ ചിന്മയാ വിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് ആര്യ ജി മല്ലർ. പയ്യന്നൂർ മുകുന്ദാ ഹോസ്പിറ്റൽ മേധാവി ഡോ. കെ. ഗോപിനാഥിൻ്റെ കൊച്ചു മകളും പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോ. ഗൗതം ഗോപിനാഥിൻ്റെയും പയ്യന്നൂർ മുകുന്ദാ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ഡോ. സ്വരൂപ പൈയുടെയും മകളാണ്. മൂന്നാം ക്ലാസിൽ പഠിക്കുന്ന കിഷൻ ജി മല്ലർ സഹോദരനാണ്.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger