പീഡന കേസിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

കാഞ്ഞങ്ങാട്. പട്ടാപ്പകൽ ഭർതൃമതിയായ യുവതിയെ താമസിക്കുന്ന വീട്ടിൽ കയറി ബലാത്സംഗം ചെയ്ത ഓട്ടോ ഡ്രൈവർ അറസ്റ്റിൽ .പട്ടന്നക്കാട് അനന്തം പള്ളയിലെ അഭിലാഷിനെ (40)യാണ് ഹൊസ്ദുർഗ് ഇൻസ്‌പെക്ടർ പി.അജിത്കുമാർ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.കഴിഞ്ഞ മാസമായിരുന്നു പരാതിക്കാസ്പദമായ സംഭവം. സ്റ്റേഷൻ പരിധിയിൽ വാടക ക്വാട്ടേർസിൽ താമസിക്കുന്ന തെക്കൻ ജില്ലക്കാരിയായ 35കാരിയെയാണ് പട്ടാപ്പകൽ ക്വാട്ടേർസിൽ അതിക്രമിച്ച് കയറി പ്രതി പീഡിപ്പിച്ചത്.സംഭവത്തെ തുടർന്ന് രക്ഷപ്പെട്ട ഇയാൾക്കെതിരെ യുവതി ഹൊസ്ദുർഗ് പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റു ചെയ്തു.