July 12, 2025

യുവാവിനെ ചില്ല് ഗ്ലാസ് കൊണ്ട് ചെവിക്ക് അടിച്ചു

cropped-img_0300-1.jpg

വളപട്ടണം. തട്ടു കടയിൽ ഇരിക്കുകയായിരുന്ന യുവാവിനെ ചില്ല് ഗ്ലാസ് കൊണ്ട് ചെവിക്ക് ആഞ്ഞടിച്ച് പരിക്കേൽപ്പിച്ചതിന് പരാതിയിൽ പോലീസ് കേസെടുത്തു.അലവിൽ ആറാം കോട്ടത്തെ കമലാലയത്തിൽ എൻ. വീവാ (50) യുടെ പരാതിയിലാണ് ആറാം കോട്ടത്തെ ലതീഷിനെതിരെ വളപട്ടണം പോലീസ് കേസെടുത്തത്. ഈ മാസം 24 ന് ഉച്ചക്ക് 12.10മണിക്ക് അലവിലെ രാജപ്പൻ എന്നയാളുടെ തട്ടുകടയിലെ സിമെൻ്റ് ബെഞ്ചിൽ ഇരിക്കവേയായിരുന്നു സംഭവം. പരാതിക്കാരനും ഒപ്പമുണ്ടായിരുന്ന രാജൻ എന്നയാളും കടയിൽ വെച്ച് പ്രതിയെ കുറിച്ച് മോശമായി എന്തോ സംസാരിക്കുകയാണെന്ന് തെറ്റിദ്ധരിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger