July 14, 2025

റെയിൽ യാത്രക്കാർ കണ്ണൂർ സ്റ്റേഷനിൽ ധർണ്ണ നടത്തി.

e3681f2e-7652-4505-af09-a45631ac5a5a-1.jpg

കണ്ണൂർ: വർദ്ധിപ്പിച്ച റെയിൽവേ ടിക്കറ്റ് നിരക്ക് പിൻവലിക്കുക, ടിക്കറ്റ് കൗണ്ടറുകളിൽ ഏർപ്പെടുത്തിയ നോട്ട് നിരോധനം റദ്ദാക്കുക, റെയിൽവേസ്റ്റേഷനിലെ വാഹന പാർക്കിങ്ങ് കൊള്ള അവസാനിപ്പിക്കുക, മുതിർന്ന പൗരൻമാരുടെ യാത്രാ സൗകര്യങ്ങൾ പുന:സ്ഥാപിക്കുക, അമിത വില ഈടാക്കാതെ ട്രെയിനിലും റെയിൽവേ സ്റ്റേഷനിലും ഗുണനിലവാരമുള്ള ഭക്ഷണം വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നോർത്ത് മലബാർ റെയിൽവേ പാസഞ്ചേർസ് കോ-ഓർഡിനേഷൻ കമ്മിറ്റി (എൻ എം ആർ പി.സി) നേതൃത്വത്തിൽ റെയിൽ യാത്രക്കാർ കണ്ണൂർ റെയിൽവേ സ്റ്റേഷന് മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി.കണ്ണൂർ നോർത്ത് മലബാർ ചേമ്പർ ഓഫ് കോമേഴ്സ് പ്രസിഡണ്ട് ടി.കെ.രമേഷ് കുമാർ ഉദ്ഘാടനം ചെയ്തു. പാലക്കാട് ഡിവിഷണൽ റെയിൽവേ കൺസൾട്ടേറ്റീവ് അംഗം അഡ്വ.റഷീദ് കവ്വായി അധ്യക്ഷത വഹിച്ചു. എൻ.എം.ആർ.പി.സി. ജനറൽ കൺവീനർ ദിനു മൊട്ടമ്മൽ , കോ -ഓർഡിനേറ്റർ ആർട്ടിസ്റ്റ് ശശികല, റെയിൽവേ കൺസൾട്ടേറ്റീവ് അംഗം പി.വിജിത്ത്കുമാർ,സജീവൻ ചെല്ലൂർ,വി.ദേവദാസ് ,കെ.വി.സത്യപാലൻ, പ്രകാശൻ കണ്ണാടി വെളിച്ചം,അജയകുമാർ കരിവെള്ളൂർ,ടി.സുരേഷ് കുമാർ , അസീസ് വടക്കുമ്പാട്,എം.മനോജ്,സി.കെ.ജിജു,ജി.ബാബു എന്നിവർ പ്രസംഗിച്ചു. കണ്ണൂർ റയിൽവേ സ്റ്റേഷൻ മുൻ മാനേജർ പി.രാജന്റെ നിര്യാണത്തിൽ എൻ.എം.ആർ.പി. സി. അനുശോചിച്ചു.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger