വിസ വാഗ്ദാനം നൽകി 6, 65,000 തട്ടിയെടുത്തു

ഉളിക്കൽ.ഇറ്റലിയിലേക്ക് കെയർടേക്കർ ജോലിക്കുള്ള വിസ വാഗ്ദാനം നൽകി 6,65,000 രൂപ വാങ്ങി വഞ്ചിച്ചു എന്ന പരാതിയിൽ പോലീസ് കേസെടുത്തു. നുച്ചാട് സ്വദേശിനി ടി.ശ്രീകലയുടെ പരാതിയിലാണ് ഏറണാകുളത്തെ ശരത് ശശിക്കെതിരെ പോലീസ് കേസെടുത്തത്.2024 നവംബർ 14 മുതൽ 2025 ഫെബ്രവരി 28 വരെയുള്ള കാലയളവിൽ പരാതിക്കാരിയുടേയും ഭർത്താവിൻ്റെയും പേരിലുള്ള ബേങ്ക് അക്കൗണ്ടിൽ നിന്നും പ്രതിയുടെ അക്കൗണ്ടിലേക്ക് 6, 65,000 അയച്ചുകൊടുക്കുകയും പിന്നീട് വിസയോ കൊടുത്ത പണമോതിരിച്ചു കൊടുക്കാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.