രാഷ്ട്രീയം വിരോധം വെച്ച് യുവാവിനെ ആക്രമിച്ച ഏഴു പേർക്കെതിരെ കേസ്

വളപട്ടണം: യുവാവിനെ ബൈക്ക് തടഞ്ഞ് ആക്രമിച്ച ഏഴു പേർക്കെതിരെ പരാതിയിൽ വളപട്ടണം പോലീസ് കേസെടുത്തു. എ.ബി.വി പി.പ്രവർത്തകൻ അഴീക്കോട് പുന്നക്കപ്പാറയിലെ കെ.അർജുൻ്റെ പരാതിയിലാണ് സി പി എം പ്രവർത്തകനായ കോട്ടക്കുന്നിലെ റിതു കൃഷ്ണയ്ക്കും മറ്റു കണ്ടാലറിയാവുന്ന ആറു പേർക്കുമെതിരെ പോലീസ് കേസെടുത്തത്.11 നു വെള്ളിയാഴ്ച വൈകുന്നേരം 4.15 മണിക്ക് പുന്നക്കപ്പാറയിലെ വീട്ടിലേക്ക് കെ എൽ 58.എ.എ.1707 നമ്പർ ബൈക്കിൽ പോകവെ വൻകുളത്ത് വയലിൽ വെച്ചായിരുന്നു സംഭവം.ഒന്നാം പ്രതി കൈ കൊണ്ട് മുഖത്ത് അടിക്കുകയും കാല് കൊണ്ട് ചവിട്ടുകയും പ്രതിയുടെ കൂടെയുണ്ടായിരുന്ന മറ്റൊരാൾ ഹെൽമെറ്റ് കൊണ്ട് തലക്ക് അടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തു.വൻകുളത്ത് വയലിൽ സ്ഥാപിച്ച എ.ബി വി പി യുടെ കൊടി പറിച്ചതുമായി ബന്ധപ്പെട്ട് അന്യായക്കാരൻ പോലീസിൽ പരാതി കൊടുത്ത വിരോധമാണ് അക്രമത്തിന് കാരണമെന്ന് പരാതിയിൽ പറയുന്നു. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.