July 14, 2025

പയ്യന്നൂരിലെഗ്രന്ഥാലയം ജീവനക്കാരന്റെ മോതിരം കവർന്ന പ്രതിയെ തിരിച്ചറിഞ്ഞു

993ac689-0470-4a27-9fa4-772bff1413d8-1.jpg

പയ്യന്നൂര്‍: ടൗണിന് സമീപത്തെ ഹിന്ദിഗ്രന്ഥാലയത്തില്‍ അതിക്രമിച്ച് കയറി ആൾമാറാട്ടം നടത്തി ഗ്രന്ഥാലയം ജീവനക്കാരന്റെ മോതിരം തട്ടിയെടുത്ത കേസിലെ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞു. കോഴിക്കോട് താമസിക്കുന്ന തട്ടിപ്പുവീരൻ ചിറക്കൽ മന്ന മായിച്ചാൻ കുന്നിലെ മുഹമ്മദ് താഹ (48) യാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. പയ്യന്നൂർ തെക്കേ ബസാറിൽ പ്രവർത്തിക്കുന്ന ഹിന്ദി ഗ്രന്ഥാലയം ജീവനക്കാരൻ കാങ്കോൽ ആലക്കാട് സൗത്തിലെ പി.സുധാകരൻ്റെ(61) പരാതിയിലാണ് പയ്യന്നൂർ പോലീസ് കേസെടുത്തിരുന്നത്. ഈ മാസം 4 ന് ഉച്ചയ്ക്ക് 1.15 മണിയോടെയായിരുന്നു സംഭവം.
പയ്യന്നൂർ പൂന്തുരുത്തി മുച്ചിലോട്ടിന് സമീപത്തെ ശ്രീജിത് ആണെന്ന് പരിചയപ്പെടുത്തിയ പ്രതി വിദ്യാർത്ഥിയായിരുന്ന കാലത്ത് പഠിപ്പിച്ചിട്ടുണ്ടെന്നും കുറേക്കാലമായി വിദേശത്താണെന്നും കൊണ്ടുവന്ന വിദേശ സാധനങ്ങൾ നൽകാമെന്ന് വിശ്വസിപ്പിച്ച് ഓട്ടോയിൽ
ടൗണിലെ ബാറിന് സമീപത്തെ ജ്വല്ലറിക്ക് സമീപം കൊണ്ടുപോകുകയുംപരാതിക്കാരൻ്റെ കയ്യിലെ മോതിരം തന്ത്രത്തിൽ ഊരി യെടുത്ത് ബാറിലേക്കുള്ള വഴിയിലൂടെകടന്നു കളയുകയായിരുന്നു. പരാതിയിൽ പയ്യന്നൂർ പോലീസ് കേസെടുത്തു. ഇക്കഴിഞ്ഞ ജൂൺ 17 ന് തളാപ്പ് തുളിച്ചേരി റോഡിലെ വി.വി. രാധാകൃഷ്ണൻ്റെ വീട്ടിലെത്തി പ്രതി സമാനമായ രീതിയിൽ സൗഹൃദം പറഞ്ഞ് രാധാകൃഷ്ണൻ്റെയും ഭാര്യയുടെയും ഒരു പവനോളം തൂക്കമുള്ള രണ്ട് മോതിരവുമായി കടന്നു കളഞ്ഞിരുന്നു. ഈ പരാതിയിൽ കേസെടുത്ത ടൗൺ പോലീസ് പ്രതിയെ അറസ്റ്റു ചെയ്തിരുന്നു. ഇയാൾ റിമാൻ്റിൽ കഴിയുകയാണ്. പയ്യന്നൂരിലെ കേസിൽ ഇയാളെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് നീക്കം തുടങ്ങി.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger