മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിലെ ബാഡ്മിൻ കോർട്ട് നവീകരണം ആവശ്യപ്പെട്ട് വെറ്ററൻസ് അത് ലറ്റിക്ക് ഫെഡറേഷൻ

കണ്ണൂർ: മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിലെ ബാഡ്മിൻ കോർട്ട് നവീകരിച്ച് ഉപയോഗയോഗ്യമാക്കണമെന്ന് വെറ്ററൻസ്
അത് ലറ്റിക്ക് ഫെഡറേഷൻ(VAF) കണ്ണൂർ ജില്ലാ കമ്മിറ്റി രൂപീകരണ യോഗം ആവശ്യപ്പെട്ടു.
“കളിയിലൂടെ ആരോഗ്യം” എന്ന ലക്ഷ്യത്തോടെയാണ് വെറ്ററൻസ് അത്ലറ്റിക് ഫെഡറേഷൻ പ്രവർത്തിക്കുന്നത്. ഡിസംബർ 20-21 തീയതികളിൽ തൃശൂരിൽ നടക്കാനിരിക്കുന്ന സംസ്ഥാന മീറ്റ് വിജയിപ്പിക്കാനും യോഗത്തിൽ തീരുമാനമായി.
കണ്ണൂർ മണലിൽ നടന്ന യോഗം ആചാര്യ രമേശൻ മാസ്റ്റർ (അലവിൽ) ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡൻറ് ബാബു കോട്ടപ്പാറ അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് അഡ്വ. വി. ഗിരിഷൻ മുഖ്യാതിഥിയായിരുന്നു.
പ്രമുഖർ:
• പി പി പ്രശാന്ത് അഗസ്ത്യ (പ്രസിഡൻറ്)
• കെ വി സന്ദീപ് (അലവിൽ – സെകട്ടറി)
• ഇ കെ പ്രവീൺ (പാപ്പനശ്ശേരി – ട്രഷറർ)
വൈസ് പ്രസിഡൻ്റുമാർ:
• രമേശൻ ഗുരുക്കൾ
• പി പി ഉല്ലാസൻ (പള്ളിക്കുന്ന്)
• കെ. മോളി (മണൽ)
• പി വി ജിഗേഷ് (പുതിയ പറമ്പ്)
ജോയിൻ്റ് സെക്രട്ടറിമാർ:
• എ കെ സനൽ (പള്ളിയാംമൂല)
• കെ പ്രജീല (ആറാംകോട്ടം)
• പി പുഷ്പലത (മുണ്ടയാട്)
• വി അജ്ഞിത (മണൽ)
യോഗത്തിൽ:
പി പി പ്രശാന്ത് അഗസ്ത്യ സ്വാഗതവും
കെ വി സന്ദീപ് നന്ദിയും പറഞ്ഞു.