ചാരായ വാറ്റ് തടയാൻ എത്തിയ എക്സൈസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം; എക്സൈസ് ഇൻസ്പെക്ടർക്ക് പരിക്ക്

വെള്ളാട്:ഫർലോങ്ങരയിലെ അംബേദ്കർ നഗറിൽ ചാരായ വാറ്റ് തടയാൻ എത്തിച്ചേർന്ന എക്സൈസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം . ആക്രമണത്തിൽ ആലക്കോട് എക്സൈസ് ഇൻസ്പെക്ടർ സി.എച്ച്. നസീബ് പരിക്കേറ്റ് ചികിത്സയിലാണ്.
സംഭവസ്ഥലത്തു നടന്ന റെയ്ഡിൽ 3.5 ലിറ്റർ ചാരായവും 10 ലിറ്റർ വാഷും കാറിൽ നിന്ന് പിടികൂടി.അംബേദ്കർ നഗറിലെ പി. ബിജേഷ്നെ അറസ്റ്റ് ചെയ്തു.
എക്സൈസ് ഉദ്യോഗസ്ഥരെ അക്രമിച്ച സംഭവത്തിൽ മനു, സേതു, രഞ്ചിത്ത്, മഹേഷ് എന്നിവർക്കെതിരെ ആലക്കോട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.