വൈക്കംബഷീർ അനുസ്മരണം സംഘടിപ്പിച്ചു

പയ്യന്നൂർ.
ഹിന്ദി വിദ്യാപീഠം ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ ബഷീർ അനുസ്മരണം സംഘടിപ്പിച്ചു. വിദ്യാലയത്തിൽ നടന്ന ചടങ്ങിൽ പയ്യന്നൂർ സൗത്ത് നേതൃസമിതി കൺവീനർ അച്യുതൻ പുത്തലത്ത് ഉദ്ഘാടനം ചെയ്തു. ഹിന്ദി ഗ്രന്ഥാലയം പ്രസിഡണ്ട് കെ രാമകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു ടി വി വിലാസിനി ടീച്ചർ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങിൽ ഷീന പത്മനാഭൻ എഴുതിയ തുളസീ ദളങ്ങൾ _കവിതാ സമാഹാരം വിദ്യാലയം പ്രസിഡൻറ് കെ രാമകൃഷ്ണൻ മാസ്റ്റർക്ക് ഷീന പത്മനാഭൻ കൈമാറി.
പി വി അശോകൻ സ്വാഗതവും പി സുധാകരൻ നന്ദിയൂം പറഞ്ഞു.