യുവാവിനെ മർദ്ദിച്ച ഏഴു പേർക്കെതിരെ കേസ്

പെരിങ്ങോം: മൊബൈൽ ഫോണിൽ സുഹൃത്തിന്റെ ഫോട്ടോയെടുത്തത് ചോദ്യം ചെയ്തതിന് മര്‍ദ്ദിച്ചുവെന്ന യുവാവിൻ്റെ പരാതിയില്‍ ഏഴുപേര്‍ക്കെതിരെ പെരിങ്ങോം പോലീസ് കേസെടുത്തു. വെള്ളോറ കാര്യപ്പള്ളിയിലെ സി.ഫൈസലിന്റെ പരാതിയിലാണ് വെള്ളോറ കാര്യപ്പള്ളിയിലെ സരണ്‍ജിത്ത്, സബിജിത്ത്, അജില്‍, മിഥുന്‍, അഭിരാം, അഭിജിത്ത്, കിരണ്‍ എന്നിവര്‍ക്കെതിരെ കേസെടുത്തത്.
കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് കാര്യപ്പള്ളി വായനശാലക്ക് സമീപത്താണ് പരാതിക്കാസ്പദമായ സംഭവം. സരണ്‍ജിത്തിന്റെ സഹോദരന്‍ മൊബൈല്‍ഫോണില്‍ പരാതിക്കാരന്റെ സുഹൃത്തിന്റെ ഫോട്ടോയെടുത്തത് ചോദ്യം ചെയ്തതിനാണ് പ്രതികള്‍ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചതെന്നാണ് പരാതി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി