ധനരാജ് രക്തസാക്ഷിത്വ ദിനം ആചരിച്ചു.

പയ്യന്നൂർ : സിപിഐ എം ഏഴിമല ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്ഐ കുന്നരു മേഖല സെക്രട്ടറിയും പയ്യന്നൂർ ബ്ലോക്ക് കമ്മിറ്റിയംഗവുമായിരുന്ന കുന്നരു കാരന്താട്ടെ സി വി ധനരാജിന്റെ ഒമ്പതാം രക്തസാക്ഷിത്വ ദിനം സമുചിതമായി ആചരിച്ചു. രാവിലെ കുന്നരു ലോക്കലിലെ മുഴുവൻ ബ്രാഞ്ചുകളിലും പതാക ഉയർത്തി. കുന്നരു കാരന്താട്ടെ ധനരാജ് രക്തസാക്ഷി മണ്ഡപത്തിൽ സിപിഐ എം ജില്ല സെക്രട്ടറിയറ്റംഗം ടി. ഐ മധുസൂദനൻ എംഎൽഎ പതാക ഉയർത്തി. പയ്യന്നൂർ ഏരിയ സെക്രട്ടറി പി. സന്തോഷ്, സരിൻ ശശി, കെ വിജീഷ്, വി പ്രമോദ് എന്നിവർ സംസാരിച്ചു.
കാരന്താട് ധനരാജ് രക്തസാക്ഷി മന്ദിരം കേന്ദ്രീകരിച്ച് പ്രകടനവും തെക്കേഭാഗത്ത് പൊതു സമ്മേളനവും നടന്നു. അനുസ്‌മരണ സമ്മേളനം സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എ. എ. റഹീം എംപി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ കെ വിജീഷ് അധ്യക്ഷനായി. സിപിഐ എം ജില്ല സെക്രട്ടറി കെ. കെ. രാഗേഷ്, സെക്രട്ടറിയേറ്റംഗം ടി ഐ മധുസൂദനൻ എംഎൽഎ, സി . സത്യപാലൻ, ജില്ല കമ്മിറ്റിയംഗങ്ങളായ പി. സന്തോഷ്, വി. കുഞ്ഞികൃഷ്ണൻ, സരിൻ ശശി എന്നിവർ സംസാരിച്ചു. വി പ്രമോദ് സ്വാഗതം പറഞ്ഞു .