വധഭീഷണിയില്‍യുവാവ് പെട്രോള്‍ കുടിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു രണ്ടു പേർക്കെതിരെ കേസ്

പെരിങ്ങോം: യുവാവിനു നേരെ നിരന്തരം വധ ഭീഷണി മാനസിക വിഷമത്തിൽ പെട്രോള്‍ കുടിച്ച് ജീവനൊടുക്കാൻ ശ്രമം ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിൻ്റെ മൊഴിയെടുത്ത പോലീസ് രണ്ടു പേർക്കെതിരെ പരാതിയിൽ കേസെടുത്തു.
വെള്ളോറ കാര്യപ്പള്ളിയിലെ 35കാരനാണ് ആത്മഹത്യാശ്രമം നടത്തിയത്. വ്യാഴാഴ്ച രാവിലെ 7 മണിക്കാണ് സംഭവം. പരാതിയിൽ വെള്ളോറ കാര്യപ്പള്ളിയിലെ ഫൈസല്‍, ഷുഹൈബ് എന്നിവര്‍ക്കെതിരെയാണ് പെരിങ്ങോം പോലീസ് കേസെടുത്തത്.
കഴിഞ്ഞ മാസം ഒരു ദിവസം പരാതിക്കാരനെ തടഞ്ഞുനിര്‍ത്തി കൊല്ലുമെന്ന് പറഞ്ഞ് പ്രതികൾ ഭീഷണിപ്പെടുത്തിയിരുന്നു. പിന്നീട് പ്രതികള്‍ നിരന്തരം ഫോണിലൂടെ വധഭീഷണി മുഴക്കുകയായിരുന്നു.സംഭവത്തെതുടര്‍ന്നുള്ള മാനസിക വിഷമത്താലാണ് ഇന്നലെ രാവിലെ പരാതിക്കാരന്‍ വീട്ടില്‍വെച്ച് പെട്രോള്‍ കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചതെന്ന പരാതിയിലാണ് കേസ്. അവശനിലയിലായിരുന്ന ഇയാളെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പെരിങ്ങോം പോലീസ് ഇയാളില്‍നിന്നും മൊഴി രേഖപ്പെടുത്തി കേസെടുത്തു