എസ്.എഫ് ഐ ധർണ്ണ: 14 പേർക്കെതിരെ കേസ്

പയ്യന്നൂർ: സർവ്വകലാശാലകളിൽ ഗവർണറുടെ ഇടപെടലിൽ പ്രതിഷേധിച്ച് പഠിപ്പുമുടക്കിയ എസ്.എഫ്.ഐ.പ്രവർത്തകർ ബി.എസ്.എൻ.എൽ ഓഫീസിനു മുന്നിൽ ധർണ്ണ നടത്തിയതിന് 14 എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു.എസ്.എഫ്.ഐ.പ്രവർത്തകരായ പയ്യന്നൂരിലെ അരുൺ, കോറോത്തെ അഭിരാം, അശ്വിൻ, കോറോത്തെ അഭിനവ് എന്നിവർക്കും മറ്റു കണ്ടാലറിയാവുന്ന 10 പേർക്കുമെതിരെയാണ് പയ്യന്നൂർ പോലീസ് കേസെടുത്തത്. അതു വഴിയുള്ളമാർഗ്ഗതടസ്സം സൃഷ്ടിച്ചതിനാണ് പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തത്.