പ്രചരണ ബോർഡ് നശിപ്പിച്ചു

പയ്യന്നൂർ: ധനരാജ് രക്തസാക്ഷിത്വ ദിനാചരണത്തിൻ്റെ ഭാഗമായി സ്ഥാപിച്ചിരുന്ന പ്രചരണ ബോർഡ് കീറി നശിപ്പിച്ച നിലയിൽ. രാമന്തളി കല്ലേറ്റും കടവിൽ സ്ഥാപിച്ചിരുന്ന പ്രചരണ ബോർഡാണ് കീറി നശിപ്പിച്ചത്.
മുന്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്‌ഐ മുന്‍ ബ്ലോക്ക് കമ്മിറ്റിയംഗവുമായിരുന്ന കുന്നരു കാരന്താട്ടെ സി.വി.ധനരാജിന്റെ ഒന്‍പതാം രക്തസാക്ഷത്വദിനാചരണം ഇന്ന് കുന്നരുവിൽ നടക്കുന്നതിനിടയിലാണ് ഇന്നലെ രാത്രിയിൽ പ്രചരണ ബോർഡിന് നേരെ അക്രമമുണ്ടായത്. ഇന്ന് രാവിലെയാണ് ബോർഡ് നശിപ്പിച്ചതായി നാട്ടുകാർ കണ്ടത്. തുടർന്ന് പയ്യന്നൂർ പോലീസിൽ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് പ്രദേശത്തെ നിരീക്ഷണ കാമറ ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്.