എഫ്.എൻ.പി.ഒ. കണ്ണൂരിൽ പ്രതിഷേധിച്ചു.

കണ്ണൂർ:ഇടുക്കി -പീരുമേട് പോസ്റ്റ് മാസ്റ്ററും ഫെഡറേഷൻ ഓഫ് നാഷണൽ പോസ്റ്റൽ ഓർഗനൈസേഷൻ (എഫ്.എൻ പി.ഒ.) സംസ്ഥാന അസി.സെക്രട്ടറിയുമായ ഡോ: ഗിന്നസ് മാടസാമിയെ പൊതു പണിമുടക്ക് ദിവസം സമരാനുകൂലികൾ പോസ്റ്റോഫീസിൽ കയറി മർദ്ദിച്ചതിൽ പ്രതിഷേധിച്ച് എഫ്.എൻ.പി.ഒ. കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തപാൽ ജീവനക്കാർ കണ്ണൂർ ഹെഡ് പോസ്റ്റോഫീസ് പരിസരത്ത് പ്രതിഷേധ പ്രകടനം നടത്തി. എഫ്.എൻ.പി.ഒ.ജില്ലാ സെക്രട്ടറി ഇ. മനോജ്കുമാർ, സംസ്ഥാന അസി. സെക്രട്ടറിമാരായ പി.വി.രാമകൃഷ്ണൻ,ദിനു മൊട്ടമ്മൽ, മുൻ ഡിവിഷണൽ സെക്രട്ടറി വി.കെ.രതീഷ് കുമാർ,സി.വി.ചന്ദ്രൻ ,എം.നവീൻ, പി.ടി.രന്ദീപ്, എൻ.മോഹനൻ, പി.പ്രേമദാസൻ എന്നിവർ നേതൃത്വം നൽകി.