ഹജ്ജ് ഹൗസ് നടപടികൾ വേഗത്തിലാക്കണം

കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം മുഖേന ഹാജിമാ രുടെ യാത്ര സ്ഥിരമായതിനാൽ ഹജ്ജ് ഹൗസ് നിർമാണം ത്വരപ്പെ ടുത്താൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിച്ച ഹജ്ജ് ക്യാമ്പ് ആവ ശ്യപ്പെട്ടു. ജവാഹർ ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പ് അബ്ദുൽ ലത്തീഫ് സുല്ലമി മാറഞ്ചേരി ഉദ്ഘാടനം ചെയ്തു. കെ. അബ്ദുല്ലാ ഫാസിൽ അധ്യക്ഷത വഹിച്ചു.
മുഹമ്മദ് സ്വാദിഖ് മദീനി, സി.പി. സലീം, കെ.പി. ഹുസൈൻ കുഞ്ഞി, അബൂബക്കർ മുട്ടം, വി. മേമി, അസീസ് വടക്കുംബാട്, സഫീർ അൽ ഹികമി, റഷീദ് മൂപ്പൻ എന്നിവർ സംസാരിച്ചു.