കേരളത്തിലെ ആരോഗ്യമേഖ. അത്യാസന്നനിലയില്‍: ബഷീര്‍കണ്ണാടിപറമ്പ്

തലശ്ശേരി: കേരളത്തിലെ സർക്കാർ ആശുപത്രി കെട്ടിടങ്ങളിൽ ഭൂരിഭാഗവും അതീവ അപകടാവസ്ഥയില്‍ ആണെന്നും സംസ്ഥാനത്തെ ആരോഗ്യ പ്രശ്നങ്ങൾ സർക്കാർ ഗൗരവമായി കാണുന്നില്ലെന്നും എസ്ഡിപിഐ കണ്ണൂർ ജില്ലാ പ്രസിഡന്റ് ബഷീർ കണ്ണാടിപറമ്പ് പറഞ്ഞു. ദുരന്തങ്ങൾക്ക് മുമ്പ് ആരോഗ്യവകുപ്പ് കണ്ണ് തുറക്കുക എന്നാവശ്യപ്പെട്ട് കൊണ്ട് താലൂക്ക് ആശുപത്രിക്ക് മുമ്പിൽ എസ്ഡിപിഐ തലശേരി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വകാര്യ ആശുപത്രികൾ തഴച്ച് വളരാനും പാവപ്പെട്ടവർക്ക് വിദഗ്ധ ചികിത്സ അന്യമാവുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്ത്രീകള്‍ ഉള്‍പ്പടെ നിരവധി പേര്‍ പങ്കെടുത്ത പ്രതിഷേധ ധർണ്ണയില്‍ എസ്ഡിപിഐ തലശ്ശേരി മണ്ഡലം പ്രസിഡന്റ് ശാബിൽ പുന്നോൽ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസി ജലാലുദ്ധീൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ സികെ ഉമർ മാസ്റ്റർ, അഡ്വ. കെസി മുഹമ്മദ് ശബീർ, എസ്ഡിപിഐ തലശ്ശേരി മണ്ഡലം സെക്രട്ടറി ജുനൈദ് മട്ടാമ്പ്രം, ന്യൂമാഹി പഞ്ചായത്ത് സെക്രട്ടറി അൻസാർ പിപി തുടങ്ങിയവര്‍ അഭിവാദ്യം അർപ്പിച്ചു സംസാരിച്ചു. എസ്ഡിപിഐ കണ്ണൂര്‍ ജില്ല കമ്മിറ്റി അംഗം റുബീന ജലാല്‍, വിമന്‍ ഇന്ത്യ മൂവ്മെന്റ് കണ്ണൂര്‍ ജില്ല സെക്രട്ടറി സമീറ കെവി, തലശ്ശേരി മണ്ഡലം പ്രസിഡന്റ് സുമയ്യ മുജീബ്, സെക്രട്ടറി നിഹാല അനസ് തുടങ്ങിയവര്‍ പ്രതിഷേധ ധര്‍ണ്ണയില്‍ പങ്കെടുത്തു.