മുസ്ലിം ലീഗ് കണ്ണൂരിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

കണ്ണൂർ: കേരളത്തിലെ സർവ്വ മേഖലയെയും എൽഡിഎഫ് ഗവൺമെന്റ് തകർത്തതായി മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അബ്ദുൽ കരീം ചേലേരി ആരോഗ്യ മേഖല പൂർണമായും തകർന്നു കഴിഞ്ഞു. കണ്ണൂർ ജില്ലാ ആശുപത്രിയും പരിയാരം മെഡിക്കൽ കോളേജും ഗുരുതരാവസ്ഥയിൽ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കണ്ണൂർ കലക്ടറേറ്റ് പടിക്കൽ നടന്ന മുസ്ലിം ലീഗ് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത്
സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യരംഗം ഇത്രയും ഗുരുതരമായ അവസ്ഥയിൽ ആയിട്ടും തിരിഞ്ഞുനോക്കുന്നില്ല. സംസ്ഥാനത്തെ റോഡുകൾ പൊട്ടിപ്പൊളിഞ്ഞ വാഹനഗതാഗതം നിലക്കുന്ന അവസ്ഥയായിട്ടും മന്ത്രി റിയാസ്റീൽസ്ഇട്ട്കളിക്കുകയാണ്. നിർമ്മാണത്തിലെ അഴിമതിയും സ്വജനപക്ഷപാതവും മൂലം മലപ്പുറത്തും കണ്ണൂരിലും റോഡുകൾ തകർന്നിട്ടും ഒന്നും ചെയ്യാതെ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ് സർക്കാർ . ജനജീവിതം ഇത്രമേൽ ദുസ്സഹമായ അവസ്ഥ ഇതിനുമുമ്പ് കേരളത്തിൽഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പൊട്ടിപ്പൊളിഞ്ഞ റോഡുകൾ, പൊളിഞ്ഞു വീഴാറായ കെട്ടിടങ്ങൾ, വെന്റിലേറ്ററിലായ ആരോഗ്യരംഗം, നാഥനില്ലാത്ത കേരളം എന്ന ശീർഷകത്തിലാണ് മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി കണ്ണൂർ കലക്ടറേറ്റിലേക്ക് മാർച്ച് നടത്തിയത്. ജില്ലാ ജനറൽ സെക്രട്ടറി കെ ടി സഹദുള്ള അധ്യക്ഷതവഹിച്ചു .ട്രഷറർ മഹമുദ് കടവത്തൂർ സ്വാഗതം പറഞ്ഞു. ജില്ലാ ഭാരവാഹികളായ അഡ്വ. കെ.എ. ലത്തീഫ്, കെ പി താഹിർ , ഇബ്രാഹിം മുണ്ടേരി, കെ വി മുഹമ്മദലി ഹാജി, ടി എ തങ്ങൾ ,അൻസാരി തില്ലങ്കേരി ,സി കെ മുഹമ്മദ് അഡ്വ.എം പി മുഹമ്മദലി, മഹമൂദ് അള്ളാംകുളം, എൻ കെ റഫീഖ് മാസ്റ്റർ ,പി കെ സുബൈർ, ബി കെ അഹമ്മദ് കണ്ണൂർ കോർപ്പറേഷൻ മേയർ മുസ് ലിഹ് മഠത്തിൽ, എസ്ടിയ ദേശീയ വൈസ് പ്രസിഡണ്ട് എം എ കരിo , പിസി നസീർ ,പി പി.മഹമൂദ് , കെ.സി. അഹമ്മദ്, യുപി.അബ്ദുറഹിമാൻ ,സി.സീനത്ത്,ഷമീമജമാൽപ്രസംഗിച്ചു .
കണ്ണൂർ സ്റ്റേഡിയം കോർണറിൽ നിന്നും പ്രകടനമായാണ് പ്രവർത്തകർ കലക്ടറേറ്റിനു മുന്നിൽ എത്തിയത് മണ്ഡലം ഭാരവാഹികളായ ഒ.പി. ഇബ്രാഹിം മാസ്റ്റർ, കെ കെ അഷ്റഫ് ,പി വി അബ്ദുല്ല മാസ്റ്റർ, ഫാറൂഖ് വട്ടപ്പൊയിൽ, ഇ.പി. ഷംസുദ്ദീൻ, എസ് കെ പി സക്കറിയ, ടി എൻ എ ഖാദർ ,മുസ്തഫ കൊടിപ്പൊയിൽ ,സിപി റഷീദ്, ഷാനിദ് മേക്കുന്ന്, കെ പി മുഹമ്മദലി മാസ്റ്റർ, ഷക്കീർ മൗവഞ്ചേരി ,പ്രകടനത്തിനും പ്രതിഷേധ സംഗമത്തിനും നേതൃത്വം നൽകി