ആരോഗ്യ മന്ത്രിക്കെതിരെ കൊല കുറ്റത്തിന് കേസെടുക്കണം; സി എ അജീർ

പരിയാരം:ആരോഗ്യമന്ത്രി വീണ ജോർജിന്റെ പേരിൽ കൊലക്കുറ്റത്തിന് കേസെടുക്കുക,മരണപ്പെട്ട ബിന്ദുവിന്റെ കുടുംബത്തിന് ഒരു കോടി രൂപ ധനസഹായം നൽകുക,ആരോഗ്യ മേഖലയെ സംരക്ഷിക്കുക, പരിയാരം ഗവ. മെഡിക്കൽ കോളേജിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് സി എം പി പരിയാരം മെഡിക്കൽ കോളേജ് പരിസരത്ത് ധർണാ സമരം സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി സി എ അജീർ ഉദ്ഘാടനം ചെയ്തു. സുധീഷ് കടന്നപ്പള്ളി അധ്യക്ഷനായി. ജില്ല ജോ: സെക്രട്ടറി ബി. സജിത് ലാൽ, വി എൻ അഷറഫ്, കെ എസ് യു ജില്ലാ ജനറൽ സെക്രട്ടറി അഡ്വ സൂരജ് പരിയാരം,കെ കൃഷ്ണൻ, രഘു അടുത്തിലഎന്നിവർ സംസാരിച്ചു. ഏരിയ ജോ :സെക്രട്ടറി ശിവദാസൻ കുഞ്ഞിമംഗലം സ്വാഗതവും പി രാജൻ നന്ദിയും പറഞ്ഞു