ഡെങ്കിപ്പനിഉറവിട നശീകരണവും ബോധവൽക്കരണവും സംഘടിപ്പിച്ചു

രാമന്തളി : ഗ്രാമ പഞ്ചായത്ത് പരിധിയിൽ നടപ്പിലാക്കുന്ന ആരോഗ്യ ജാഗ്രത’ ഡെങ്കിപ്പനി രോഗ പ്രതിരോധ പരിപാടിയുടെ ഭാഗമായി ജില്ലാ വെക്ടർ കൺടോൾ യൂണിറ്റിന്റെ നേതൃത്വത്തിൽ ഉറവിട നശീകരണവും ബോധവൽക്കരണവും സംഘടിപ്പിച്ചു. വടക്കു മ്പാട് നടന്ന പരിപാടിയിൽ ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.പി.ദിനേശൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ടി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. ഡോ.എ. ഫാത്തിമ, ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.വി.ഗിരീഷ്, സി.വി.സുരേഷ് ബാബു, ഇ.വി. സന്തോഷ് എന്നിവർ സംസാരിച്ചു.