പി കെ രമേശൻചാമക്കാവ് ദേവസ്വം ട്രസ്റ്റി ബോർഡ് ചെയർമാൻ

വെള്ളൂർ : മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള വെള്ളൂരിലെ ചാമക്കാവ് ഭഗവതി ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാനായി പി കെ രമേശൻ തെരഞ്ഞെടുക്കപ്പെട്ടു. പുതുതായി നിയമിക്കപ്പെട്ട ട്രസ്റ്റി ബോർഡ് അംഗങ്ങൾ എക്സിക്യൂട്ടീവ് ഓഫീസർ കൃഷ്ണരാജ് വർമ്മയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. പി കെ തമ്പാൻ, പിടി വിജയകുമാർ, പി പി ലക്ഷമണൻ, കെ പി തമ്പാൻ കുട്ടി, എന്നിവരാണ് ട്രസ്റ്റി ബോർഡിലെ പുതിയ അംഗങ്ങൾ. കൂടാതെ പി കെ പവിത്രൻ നമ്പ്യാരും നിലവിൽ അംഗമാണ്.
ക്ഷേത്ര കാര്യങ്ങളും വികസന പ്രവർത്തനങ്ങളും വിപുലമായ ജനകീയ പങ്കാളിത്തതോടെ പരിപാടികൾ ഏറ്റെടുത്തു നടത്താൻ തീരുമാനിച്ചതായി പുതിയതായി സ്ഥാനമേറ്റ ട്രസ്റ്റി ബോർഡ് അംഗങ്ങൾ അറിയിച്ചു.