ബസ് ജീവനക്കാർക്ക് ഇനി പൊലീസ് ക്ലിയറൻസ്സർട്ടിഫിക്കറ്റ് നിർബന്ധം

സ്വകാര്യ ബസുകളും കെ എസ് ആർ ടി സി ബസുകളും ഉൾപ്പെടെയുള്ള സ്റ്റേജ് ക്യാരേജ് വാഹനങ്ങളിൽ ജീവനക്കാരായി നിയമനം ലഭിക്കുന്നവർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി മോട്ടർ വാഹന വകുപ്പ്.
സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അക്രമം, ലഹള, കലാപം, നരഹത്യ, നരഹത്യ ശ്രമം, മാരകമായ മുറിവേൽപിക്കൽ, വിധ്വംസക പ്രവർത്തനങ്ങൾ, മദ്യപിച്ച് വാഹനം ഓടിച്ചതിന് ഒന്നിലേറെ തവണ ശിക്ഷിക്കപ്പെട്ടവർ, അപകടകരമായി വാഹനം ഓടിച്ചതിന് ഒന്നിലേറെ തവണ ശിക്ഷിക്കപ്പെട്ടവർ, ജീവഹാനിക്ക് കാരണമായ അപകടങ്ങളിൽ ഒന്നിൽ കൂടുതൽ തവണ ഉൾപ്പെട്ടവർ, വ്യാജരേഖ ചമയ്ക്കൽ, ലഹരി മരുന്ന് കേസുകളിൽ ഉൾപ്പെട്ടവർ, അബ്കാരി കേസുകളിൽ ഉൾപ്പെട്ടവർ, വാഹന മോഷണം, ഭവന ഭേദനം തുടങ്ങിയ മോഷണ കേസുകളിൽ ഉൾപ്പെട്ടവർ എന്നിവരെ കെ എസ് ആർ ടി സി, സ്വകാര്യ ബസുകളിൽ കണ്ടക്ടറും ഡ്രൈവറുമായി നിയമിക്കാൻ പാടില്ല എന്നാണ് സർക്കുലർ.